Tuesday, July 1, 2014

1 MINUTE TRAIN CARICATURES : 01/07/2014

ട്രെയ്ൻ യാത്ര- കൊയമ്പത്തൂർ-പാലക്കാട് പാസഞ്ചർ- 27.06.2014- വെള്ളിയാഴ്ച്ച- രാത്രി 7 മണി
പാവം മൂവരായിരുന്നു ഇന്നത്തെ ഇരകൾ. പാലക്കാട് എത്തുന്നതിനു തൊട്ടുമുമ്പായായിരുന്നു നിമിഷവധം.
1. വല്ലാതെ പോഷകാഹാരക്കുറവ് തോന്നിച്ച പയ്യൻ മൗനിയായിരുന്നു. പ്ലമ്പർ പണിയെന്നു പറഞ്ഞു. തീവണ്ടിയിൽ ഉച്ചത്തിൽ വർത്തമാനം പറയുന്നവരുടെയും കോളേജുപിള്ളേരുടെയും ഇടയിൽ തനിക്ക് ഒരു സ്ഥാനവുമില്ലല്ലൊ എന്ന ദുഖം അവനെ അലട്ടിയിരുന്നപോലെ. അവനെ പഠിക്കാൻ സമ്മതിക്കാതിരുന്ന ദുരിതം നിറഞ്ഞ നീണ്ടകാലം ഉണ്ടായിരുന്നു... അവന്റെ ുമ്പിൽ നമ്മുടെ കുട്ടികൾ ആരുമല്ല.
2. തങ്ങളുടെ കായികശക്തികൊണ്ട് വലിയ പച്ചക്കറിക്കുട്ടകൾ തലയിലേറ്റിയ മതുക്കര സ്റ്റേഷനിലെ തമിഴത്തിപ്പെണ്ണുങ്ങൾ തീവണ്ടിക്കകത്തേയ്ക്ക് നീട്ടിയ പച്ചക്കറിക്കവറുകളിലെ ജീവക-മാംസ്യ-പോഷകാംശങ്ങൾ തന്റെ ഉഗ്രൻ മനശ്ശക്തികൊണ്ട് സൂത്രത്തിൽ കണ്ടുപിടിച്ച് എല്ലാറ്റിനെയും കണ്ണുരുട്ടിയോടിച്ചു കക്ഷി. കാക്കാശ് ചിലവാക്കുന്ന കൂട്ടത്തിലല്ല. നട്ടെല്ല് നേരെയാക്കി സീറ്റിൽ ചമ്രമ്പടിഞ്ഞായിരുന്നു ഇരുപ്പ്. യോഗിവര്യന്റെ പോസ്. ലുക്കില്ല.
3. പി. കുഞ്ഞിരാമൻ നായരെന്നു തോന്നിച്ചു. എങ്കിലും പത്രവായന അധികമില്ലെന്നും തോന്നിച്ചു.
ഐറ്റംസ് 2ഉം 3ഉം കൂടി ഒരുവല്യ കവർ പക്കാവട കമാന്നൊരു ശബ്ദം കേൾപ്പിക്കാതെ തകർത്ത് ഒരു മിണുങ്ങാ മിണുങ്ങി. കായിക, മന- ശ്ശക്തികൾ അത്രയ്ക്കില്ലെങ്കിലും ഘ്രാണ-ശ്രവണ ഡബിൾ ശക്തികളുടെ ഒരു 2% അപ്ലൈ ചെയ്ത് ദാരുണരംഗം ഞാൻ മനസ്സിൽക്കണ്ടു.
എങ്കിലും, മൂവരും പഞ്ചപാവങ്ങളായിരുന്നു. എന്നെയും നിങ്ങളെയും പോലെ. ക്യാരിക്കേച്ചറുകൾ കണ്ട് ടി മൂവർ ചിരിച്ച്(3) വയ്യാണ്ടാവുന്നത് ഞാൻ നിസ്സഹായനായി നോക്കിനിന്നു.
ഐറ്റം നമ്പ്ര.2 മുറുക്കിന്റെ കവർ പുറത്തെടുത്തു.....
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.


No comments:

Post a Comment