Saturday, September 6, 2014

I MINUTE CARICATURES IN TRAIN : 31/08/2014 & 05/09/2014

ട്രെയിൻ യാത്ര - 31.08.2014 & 05.09.2014, ഞായർ & വെള്ളി - 
1.
എറണാകുളം-കൊയമ്പത്തൂർ- ഇന്റർസിറ്റി 
2.
കൊയമ്പത്തൂർ-എറണാകുളം - ഇന്റർസിറ്റി - അൺ റിസർവ്ഡ് കമ്പാർട്മെന്റ്

ഇത്തവണ അധികോന്നും പറയാനില്ല. വരയ്ക്കിടയിൽ ജോൺ ബ്രിട്ടാസാവാൻ നോക്കിയ എന്നിലെ പത്രലേഖകനെ തലയ്ക്കടിച്ച് ഷട്ടപ്പ് ചെയ്തത് മഹാ അബദ്ധായി എന്ന് ഇപ്പൊ തോന്ന്വ.
നമ്പ്ര1 (ഡോക്ടർ), നമ്പ്ര 2 (റിട്ട. സർക്കാരുദ്യോഗസ്ഥൻ), നമ്പ്ര 3 (കച്ചവടക്കാരൻ), നമ്പ്ര 4, 5 (മകൾ, അമ്മ). കൂടുതലറിയാൻ പോയില്ലഎല്ലാരും ദൂരെ ഇരിക്കയായിരുന്നു

എറണാകുളം-കൊയമ്പത്തൂർ- ഇന്റർസിറ്റി 
നമ്പ്ര.6 : പാലക്കാട്ടെ ഒരു കോവിലിൽ സ്വാമ്യാരാണ്. അന്യാദൃശമായ കഴുത്താണ് ഹൈലൈറ്റ്. മൾട്ടികളർ ലലാടഫലകത്തിലെ ജ്യോമട്രിക് ഡിസൈൻസ് കണ്ടപ്പോൾ, തളിരിട്ട കിനാക്കൾ, നീലജലാശയത്തിൽ എന്നീ ഐറ്റംസ് ഒന്നു മൂളിനോക്കി ശ്രീശ്രീയുടെ മ്യൂസിക്കൽ ഐക്കൺ മനസ്സിൽക്കണ്ട ആൾ തന്നെയല്ലെ എന്നൊന്ന് ടെസ്റ്റ് ചെയ്തു. ഉടൻ പരാജയപ്പെടുകയും ചെയ്തു. ഒരിഞ്ച് ഡയാമീറ്ററുള്ള ചോപ്പൻ പൊട്ടിന് ജാനകിയമ്മയുമായി യാതൊരു ബന്ധവുമില്ല എന്ന് ഞെട്ടലോടെ അറിഞ്ഞു.
നമ്പ്ര 7 : കവി സി.എസ്. രാജേഷ്. പരിസ്ഥിതിവിഷയങ്ങളുമായി ബന്ധപ്പെട്ട് ചൊൽക്കാഴ്ച്ച അവതരിപ്പിച്ചുവരുന്നു. 4 കവിതാ CDകൾ ഇറക്കി. ഊഷ്മളമായ പെരുമാറ്റം. പാകത്തിന് സംസാരപ്രിയൻ. പതിനഞ്ച് കവിതകളുടെ കയ്യെഴുത്തുപ്രതികൾ വായിക്കാൻ തന്നു. ഇമേജറികളുടെ ബഹളമില്ലാതെ, ഒതുക്കിപ്പറഞ്ഞിരിക്കുന്നു. യൂട്യൂബിൽ കവിതകൾ വായിക്കുന്നുണ്ട്.

ഇന്നിത്രേള്ളൂ.
ശുഭം !


No comments:

Post a Comment